എന്നാല്‍ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടില്‍ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
Cross references
യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പില്‍വെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
എന്നാല്‍ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരില്‍ അമ്പതുപേരെ തുണകൂട്ടി ശമര്‍യ്യാരാജധാനിയുടെ കോട്ടയില്‍വെച്ചു അവനെ അര്ഗ്ഗോബിനോടും അര്‍യ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകന്‍ യോഥാം രാജാവായി.
രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടില്‍ യെഹൂദാരാജാവായ യോഥാമിന്റെ മകന്‍ ആഹാസ് രാജാവായി.
യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടില്‍ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഒമ്പതു സംവത്സരം വാണു.
അവന്‍ പൂജാഗിരികളിലും ഔരോ പച്ചവൃക്ഷത്തിന്‍ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു.
ആ കാലത്തു ആഹാസ്രാജാവു തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂര്‍രാജാക്കന്മാരുടെ അടുക്കല്‍ ആളയച്ചു.
ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേല്‍രാജാവായ പേക്കഹൂം യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ലതാനും.
തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.
ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍ മകനിലും സന്തോഷിക്കുന്നതുകൊണ്ടു,
ഇപ്പോള്‍ അവന്‍ നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.
ശമര്‍യ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
അങ്ങനെ തന്നേ അവര്‍ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലില്‍വെച്ചു നിങ്ങള്‍ക്കും ചെയ്യും; പുലര്‍ച്ചെക്കു യിസ്രായേല്‍രാജാവു അശേഷം നശിച്ചുപോകും.