എന്നാല്‍ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരില്‍ അമ്പതുപേരെ തുണകൂട്ടി ശമര്‍യ്യാരാജധാനിയുടെ കോട്ടയില്‍വെച്ചു അവനെ അര്ഗ്ഗോബിനോടും അര്‍യ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
Cross references
എന്നാല്‍ രഥങ്ങളില്‍ പകുതിക്കു അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യന്‍ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവന്‍ തിര്‍സ്സയില്‍ തിര്‍സ്സാരാജധാനിവിചാരകനായ അര്‍സ്സയുടെ വീട്ടില്‍ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോള്‍
അവന്‍ അവിടെ എത്തിയപ്പോള്‍ പടനായകന്മാര്‍ മരുമിച്ചു ഇരിക്കുന്നതു കണ്ടുനായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവന്‍ പറഞ്ഞതിന്നുഞങ്ങള്‍ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവന്‍ ഉത്തരം പറഞ്ഞു.
അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന്‍ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേല്‍നിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവല്‍ ആക്കി സൂക്ഷിച്ചിരുന്നു.
യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പില്‍വെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടില്‍ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഇരുപതു സംവത്സരം വാണു.
അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയില്‍ ഒരു ലക്ഷത്തിരുപതിനായിരംപേരെ ഒരേദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.