Home Bibles 2 രാജാക്കന്മാർ 12:5 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 12:5 · മലയാളം ബൈബിൾ

ഔരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീര്‍ക്കേണം എന്നു കല്പിച്ചു.

Cross references

പുറപ്പാട് 30:13

എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെല്‍ കൊടുക്കേണം. ശേക്കെല്‍ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെല്‍ യഹോവേക്കു വഴിപാടു ആയിരിക്കേണം.

ലേവ്യപുസ്തകം 27:2

യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ച നിവര്‍ത്തിക്കുമ്പോള്‍ ആള്‍ നിന്റെ മതിപ്പുപോലെ യഹോവേക്കുള്ളവന്‍ ആകേണം.

സംഖ്യാപുസ്തകം 18:15

മനുഷ്യരില്‍ ആകട്ടെ മൃഗങ്ങളില്‍ ആകട്ടെ സകല ജഡത്തിലും അവര്‍ യഹോവേക്കു കൊണ്ടുവരുന്ന കടിഞ്ഞൂല്‍ ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.

1 രാജാക്കന്മാർ 11:27

അവന്‍ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാല്‍ശലോമോന്‍ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീര്‍ത്തു.

2 രാജാക്കന്മാർ 12:12

കല്പണിക്കാര്‍ക്കും കല്ലുവെട്ടുകാര്‍ക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.

2 രാജാക്കന്മാർ 22:4

നീ മഹാപുരോഹിതനായ ഹില്‍ക്കീയാവിന്റെ അടുക്കല്‍ ചെല്ലുക. യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുവന്നതും വാതില്‍കാവല്‍ക്കാര്‍ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവന്‍ കണകൂനോക്കട്ടെ.

2 രാജാക്കന്മാർ 22:5

അവര്‍ അതു യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കയ്യില്‍ കൊടുക്കട്ടെ; അവര്‍ അതു യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്നു

1 ദിനവൃത്താന്തം 29:6

അപ്പോള്‍ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേല്‍വിചാരകന്മാരും മന:പൂര്‍വ്വദാനങ്ങളെ കൊണ്ടുവന്നു.

1 ദിനവൃത്താന്തം 29:9

അങ്ങനെ ജനം മന:പൂര്‍വ്വമായി കൊടുത്തതുകൊണ്ടു അവര്‍ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മന:പൂര്‍വ്വമായിട്ടായിരുന്നു അവര്‍ യഹോവേക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.

2 ദിനവൃത്താന്തം 24:5

അവന്‍ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടുയെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാന്‍ എല്ലാ യിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിന്‍ ; ഈ കാര്യം വേഗം നിവര്‍ത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല.

2 ദിനവൃത്താന്തം 24:7

ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാര്‍ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകലനിവേദിതങ്ങളെയും ബാല്‍വിഗ്രഹങ്ങള്‍ക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു.

യേശയ്യാവ് 58:12

നിന്റെ സന്‍ തതി പുരാതനശൂന്‍ യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീര്‍‍ക്കുന്നവനെന്നും കുടിയിരിപ്പാന്‍ ‍തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേര്‍‍ പറയും

Interlinear

Choose Theme