അപ്പോള്‍ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേല്‍വിചാരകന്മാരും മന:പൂര്‍വ്വദാനങ്ങളെ കൊണ്ടുവന്നു.
Cross references
ഔരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീര്‍ക്കേണം എന്നു കല്പിച്ചു.
യിസ്രായേല്‍പുത്രന്മാര്‍ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഔരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്‍.
രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേല്‍വിചാരകന്‍ . നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്‍ക്കു ഉസ്സീയാവിന്റെ മകന്‍ യെഹോനാഥാന്‍ മേല്‍വിചാരകന്‍ .
അനന്തരം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന്നു ശുശ്രൂഷചെയ്ത ക്കുറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകള്‍ക്കും നാല്‍ക്കാലികള്‍ക്കും ഉള്ള മേല്‍വിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമില്‍ കൂട്ടിവരുത്തി.
അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രാമണികളായ ഹില്‍ക്കീയാവും സെഖര്‍യ്യാവും യെഹീയേലും പുരോഹിതന്മാര്‍ക്കും പെസഹയാഗങ്ങള്‍ക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.
ജാതികള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും
അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിര്‍ബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.