നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആവിതുശബ്ബത്തില്‍ തവണമാറിവരുന്ന നിങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം രാജധാനിക്കും
Cross references
അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍ രാജധാനിക്കരികെവെച്ചു വാള്‍കൊണ്ടു കൊന്നുകളഞ്ഞു.
ആലയത്തിങ്കല്‍ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കല്‍നിന്നു മാറ്റിക്കളഞ്ഞു.
ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാര്‍ ഏഴാം ദിവസം തോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
ലേവ്യരില്‍ മുപ്പതു വയസ്സുമുതല്‍ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവര്‍ മുപ്പത്തെണ്ണായിരം ആയിരുന്നു.
ദാവീദ് എലെയാസാരിന്റെ പുത്രന്മാരില്‍ സാദോക്, ഈഥാമാരിന്റെ പുത്രന്മാരില്‍ അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.
നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു.
അപ്പോള്‍ യഹോവ എന്നോടു അരുളിച്ചെയ്തതുഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതില്‍കൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതില്‍കൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.
എന്നാല്‍ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നില്‍ക്കേണം; പുരോഹിതന്‍ അവന്റെ ഹോമയാഗവും സമാധാനയാഗവും അര്‍പ്പിക്കുമ്പോള്‍ അവന്‍ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കല്‍ നമസ്കരിക്കേണം; പിന്നെ അവന്‍ പുറത്തേക്കു പോകേണംഎന്നാല്‍ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.
അവന്‍ ക്കുറിന്റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍