Home Bibles 1 ദിനവൃത്താന്തം 24:3 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 24:3 · മലയാളം ബൈബിൾ

ദാവീദ് എലെയാസാരിന്റെ പുത്രന്മാരില്‍ സാദോക്, ഈഥാമാരിന്റെ പുത്രന്മാരില്‍ അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.

Cross references

1 ശമൂവേൽ 21:1

ദാവീദ് നോബില്‍ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കല്‍ ചെന്നു; അഹീമേലെക്‍ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടുആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.

1 ശമൂവേൽ 22:9

അപ്പോള്‍ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തില്‍ നിന്നിരുന്ന എദോമ്യനായ ദോവേഗ്നോബില്‍ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കല്‍ യിശ്ശായിയുടെ മകന്‍ വന്നതു ഞാന്‍ കണ്ടു.

2 ശമൂവേൽ 8:17

അഹീതൂബിന്റെ മകന്‍ സാദോക്കും അബ്യാഥാരിന്റെ മകന്‍ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.

2 ശമൂവേൽ 20:25

ശെവാ രായസക്കാരന്‍ ; സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍.

1 രാജാക്കന്മാർ 2:35

രാജാവു അവന്നു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി അബ്യാഥാരിന്നു പകരം സാദോക്‍ പുരോഹിതനെയും നിയമിച്ചു.

1 ദിനവൃത്താന്തം 6:4

എലെയാസാര്‍ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;

1 ദിനവൃത്താന്തം 6:50

അഹരോന്റെ പുത്രന്മാരാവിതുഅവന്റെ മകന്‍ എലെയാസാര്‍; അവന്റെ മകന്‍ ഫീനെഹാസ്; അവന്റെ മകന്‍ അബീശൂവ;

1 ദിനവൃത്താന്തം 12:27

അഹരോന്യരില്‍ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേര്‍.

1 ദിനവൃത്താന്തം 15:11

ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേല്‍, അസായാവു, യോവേല്‍, ശെമയ്യാവു, എലീയേല്‍, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു

1 ദിനവൃത്താന്തം 16:39

പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയില്‍ യഹോവയുടെ തിരുനിവാസത്തിന്മുമ്പില്‍ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള

1 ദിനവൃത്താന്തം 18:16

അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും

1 ദിനവൃത്താന്തം 24:6

ലേവ്യരില്‍ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാര്‍ക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.

1 ദിനവൃത്താന്തം 24:31

അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തില്‍ ഔരോ തലവന്‍ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.

2 ദിനവൃത്താന്തം 8:14

അവന്‍ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ ക്കുറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പില്‍ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികള്‍ക്കും വാതില്‍കാവല്‍ക്കാരെ അവരുടെ ക്കുറുകള്‍ക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.

Interlinear

Choose Theme