Home Bibles 2 കൊരിന്ത്യർ 9:10 · മലയാളം ബൈബിൾ
2 കൊരിന്ത്യർ 9:10 · മലയാളം ബൈബിൾ

എന്നാല്‍ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാന്‍ ആഹാരവും നലകുന്നവന്‍ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വര്‍ദ്ധിപ്പിക്കയും ചെയ്യും.

Cross references

ഉല്പത്തി 1:11

ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

ഉല്പത്തി 47:19

ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പില്‍ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങള്‍ നിലവുമായി ഫറവോന്നു അടിമകള്‍ ആകട്ടെ. ഞങ്ങള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങള്‍ക്കു വിത്തു തരേണം.

ഉല്പത്തി 47:23

യോസേഫ് ജനങ്ങളോടുഞാന്‍ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങള്‍ക്കു വിത്തു ഇതാ; നിലം വിതെച്ചുകൊള്‍വിന്‍ .

സദൃശവാക്യങ്ങൾ 11:18

ദുഷ്ടന്‍ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.

സഭാപ്രസംഗി 11:6

വെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു.

യേശയ്യാവ് 55:10

മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാന്‍ വിത്തും തിന്മാന്‍ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ

ഹോശേയ 10:12

നീതിയില്‍ വിതെപ്പിന്‍ ; ദയെക്കൊത്തവണ്ണം കൊയ്യുവിന്‍ ; നിങ്ങളുടെ തരിശുനിലം ഉഴുവിന്‍ ; യഹോവ വന്നു നിങ്ങളുടെ മേല നീതി വര്‍ഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.

മത്തായി 6:1

“മനുഷ്യര്‍ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പില്‍ ചെയ്യാതിരിപ്പാന്‍ സൂക്ഷിപ്പിന്‍ ; അല്ലാഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.

2 കൊരിന്ത്യർ 9:6

എന്നാല്‍ ലോഭമായി വിതെക്കുന്നവന്‍ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവന്‍ ധാരളമായി കൊയ്യും എന്നു ഔര്‍ത്തുകൊള്‍വിന്‍ .

എഫേസ്യർ 5:9

കര്‍ത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍ .

ഫിലിപ്പിയർ 1:11

ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാല്‍ നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഫിലിപ്പിയർ 4:17

ഞാന്‍ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു.

1 തെസ്സലോനിക്ക്യർ 3:12

എന്നാല്‍ ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതുപോലെ കര്‍ത്താവു നിങ്ങള്‍ക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു കവിയുമാറാക്കുകയും

1 തെസ്സലോനിക്ക്യർ 4:10

മക്കെദൊന്യയില്‍ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ; എന്നാല്‍ സഹോദരന്മാരേ, അതില്‍ നിങ്ങള്‍ അധികമായി വര്‍ദ്ധിച്ചുവരേണം എന്നും

Interlinear

Choose Theme