Home Bibles 2 കൊരിന്ത്യർ 3:14 · മലയാളം ബൈബിൾ
2 കൊരിന്ത്യർ 3:14 · മലയാളം ബൈബിൾ

എന്നാല്‍ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവില്‍ നീങ്ങിപ്പോകുന്നു.

Cross references

സങ്കീർത്തനങ്ങൾ 69:23

അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.

യേശയ്യാവ് 6:10

ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.

യേശയ്യാവ് 25:7

സകലവംശങ്ങള്‍ക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേല്‍ കിടക്കുന്ന മറവും അവന്‍ ഈ പര്‍വ്വതത്തില്‍വെച്ചു നശിപ്പിച്ചുകളയും.

യേശയ്യാവ് 26:10

ദുഷ്ടന്നു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്വം അവന്‍ കാണുകയുമില്ല.

യേശയ്യാവ് 42:18

ചെകിടന്മാരേ, കേള്‍പ്പിന്‍ ; കുരുടന്മാരേ, നോക്കിക്കാണ്മിന്‍ !

യേശയ്യാവ് 44:18

അവര്‍ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവന്‍ അടെച്ചിരിക്കുന്നു.

യേശയ്യാവ് 56:10

അവന്റെ കാവല്‍ക്കാര്‍‍ കുരുടന്മാര്‍‍; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവര്‍‍, അവരെല്ലാവരും കുരെപ്പാന്‍ വഹിയാത്ത ഊമനായ്‍ക്കള്‍ തന്നേ; അവര്‍‍ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു

യേശയ്യാവ് 59:10

ഞങ്ങള്‍ കുരുടന്മാരെപ്പോലെ ചുവര്‍‍ തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്‍ ധ്യാസമയത്തു എന്ന പോലെ ഞങ്ങള്‍ മദ്ധ്യാഹ്നത്തില്‍ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മദ്ധ്യേ ഞങ്ങള്‍ മരിച്ചവരെപ്പോലെ ആകുന്നു

യിരെമ്യാവ് 5:21

കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേള്‍ക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേള്‍പ്പിന്‍ !

യെഹെസ്കേൽ 12:2

മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവില്‍ പാര്‍ക്കുംന്നു; കാണ്മാന്‍ കണ്ണുണ്ടെങ്കിലു അവര്‍ കാണുന്നില്ല; കേള്‍പ്പാന്‍ ചെവിയുണ്ടെങ്കിലും അവര്‍ കേള്‍ക്കുന്നില്ല; അവര്‍ മത്സരഗൃഹമല്ലോ.

മത്തായി 6:23

കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാല്‍ നിന്നിലുള്ള വെളിച്ചം ഇരുട്ടായാല്‍ ഇരുട്ടു എത്ര വലിയതു!

മത്തായി 13:11

അവന്‍ അവരോടു ഉത്തരം പറഞ്ഞതു“സ്വര്‍ഗ്ഗരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; അവര്‍ക്കോ ലഭിച്ചിട്ടില്ല.

മത്തായി 13:13

അതുകൊണ്ടു അവര്‍ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേള്‍ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല്‍ ഞാന്‍ ഉപമകളായി അവരോടു സംസാരിക്കുന്നു.

മത്തായി 16:17

യേശു അവനോടു“ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍ ; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.

ലൂക്കോസ് 18:31

അനന്തരം അവന്‍ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടുഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.

ലൂക്കോസ് 24:25

അവന്‍ അവരോടുഅയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,

ലൂക്കോസ് 24:44

പിന്നെ അവന്‍ അവരോടുഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.

യോഹന്നാൻ 8:12

യേശു പിന്നെയും അവരോടു സംസാരിച്ചുഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന്‍ ആകും എന്നു പറഞ്ഞു.

യോഹന്നാൻ 9:39

കാണാത്തവര്‍ കാണ്മാനും കാണുന്നവര്‍ കുരുടര്‍ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാന്‍ ഇഹലോകത്തില്‍ വന്നു എന്നു യേശു പറഞ്ഞു.

യോഹന്നാൻ 12:40

അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”

യോഹന്നാൻ 12:46

എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവന്‍ ഉണ്ടു; ഞാന്‍ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളില്‍ അവനെ ന്യായം വിധിക്കും.

പ്രവൃത്തികൾ 13:15

ന്യായ പ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്‍ന്നപ്പോള്‍ പള്ളിപ്രമാണികള്‍ അവരുടെ അടുക്കല്‍ ആളയച്ചുസഹോദരന്മാരേ, നിങ്ങകൂ ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില്‍ പറവിന്‍ എന്നു പറയിച്ചു.

പ്രവൃത്തികൾ 16:14

തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വിലക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കര്‍ത്താവു അവളുടെ ഹൃദയം തുറന്നു

പ്രവൃത്തികൾ 26:18

അവര്‍ക്കും പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു.

പ്രവൃത്തികൾ 28:26

“നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും .

റോമർ 11:7

ആകയാല്‍ എന്തു? യിസ്രായേല്‍ താന്‍ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു പ്രാപിച്ചുശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.

റോമർ 11:25

സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കു തന്നേ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്‍ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.

2 കൊരിന്ത്യർ 3:6

അവന്‍ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാര്‍ ആകുവാന്‍ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.

2 കൊരിന്ത്യർ 4:3

എന്നാല്‍ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കില്‍ നശിച്ചുപോകുന്നവര്‍ക്കത്രേ മറഞ്ഞിരിക്കുന്നു.

2 കൊരിന്ത്യർ 4:6

ഇരുട്ടില്‍ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു.

എഫേസ്യർ 1:17

അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരല്‍ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിന്‍ വല്ലഭത്വത്തിന്റെ വ്യാപാരത്താല്‍ വിശ്വസിക്കുന്ന

Interlinear

Choose Theme