Home Bibles 2 ദിനവൃത്താന്തം 7:2 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 7:2 · മലയാളം ബൈബിൾ

യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില്‍ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാര്‍ക്കും യഹോവയുടെ ആലയത്തില്‍ കടപ്പാന്‍ കഴിഞ്ഞില്ല.

Cross references

പുറപ്പാട് 24:17

യഹോവയുടെ തേജസ്സിന്റെ കാഴ്ച പര്‍വ്വതത്തിന്റെ മുകളില്‍ കത്തുന്ന തീപോലെ യിസ്രായേല്‍മക്കള്‍ക്കു തോന്നി.

2 ദിനവൃത്താന്തം 5:13

കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെഅവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേള്‍ക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവര്‍ ഉച്ചത്തില്‍ പാടി യഹോവയെ സ്തുതിച്ചപ്പോള്‍ യഹോവയുടെ ആലയമായ മന്ദിരത്തില്‍ ഒരു മേഘം നിറഞ്ഞു.

2 ദിനവൃത്താന്തം 5:14

യഹോവയുടെ തേജസ്സ് ദൈവാലയത്തില്‍ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാര്‍ക്കും മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാന്‍ കഴിഞ്ഞില്ല.

സങ്കീർത്തനങ്ങൾ 26:8

യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.

യേശയ്യാവ് 6:5

അപ്പോള്‍ ഞാന്‍ എനിക്കു അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍ ; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്റെ നടുവില്‍ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.

വെളിപ്പാട് 15:8

ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

Interlinear

Choose Theme