Home Bibles ☰ Books 2 ദിനവൃത്താന്തം 4:1 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 4:1 · മലയാളം ബൈബിൾ

അവന്‍ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.

Cross references

പുറപ്പാട് 27:1

അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം.

1 രാജാക്കന്മാർ 8:22

അനന്തരം ശലോമോന്‍ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ യിസ്രായേലിന്റെ സര്‍വ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈ മലര്‍ത്തി പറഞ്ഞതു എന്തെന്നാല്‍

1 രാജാക്കന്മാർ 8:64

യഹോവയുടെ സന്നിധിയില്‍ ഉണ്ടായിരുന്ന താമ്ര യാഗപീഠം ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിന്നു പോരാതിരുന്നതുകൊണ്ടു രാജാവു അന്നു യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.

1 രാജാക്കന്മാർ 9:25

ശലോമോന്‍ യഹോവേക്കു പണിതിരുന്ന യാഗപീഠത്തിന്മേല്‍ അവര്‍ ആണ്ടില്‍ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു യഹോവയുടെ സന്നിധിയില്‍ ധൂപം കാട്ടും. ഇങ്ങനെ അവന്‍ യഹോവയുടെ ആലയം തീര്‍ത്തു.

2 രാജാക്കന്മാർ 16:14

യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന്‍ ആലയത്തിന്റെ മുന്‍ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.

2 ദിനവൃത്താന്തം 1:5

ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേല്‍ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പില്‍ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാര്‍ത്ഥിച്ചു.

2 ദിനവൃത്താന്തം 7:7

ശലോമോന്‍ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേല്‍ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോന്‍ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.

2 ദിനവൃത്താന്തം 8:12

ശലോമോന്‍ താന്‍ മണ്ഡപത്തിന്നു മുമ്പില്‍ പണിത യഹോവയുടെ യാഗപീഠത്തിന്മേല്‍

2 ദിനവൃത്താന്തം 15:8

ആസാ ഈ വാക്കുകളും ഔദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോള്‍ അവന്‍ ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടില്‍ അവന്‍ പിടിച്ചിരുന്ന പട്ടണങ്ങളില്‍നിന്നും മ്ളേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിന്‍ മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.

2 ദിനവൃത്താന്തം 29:18

യെഹിസ്കീയാരാജാവിന്റെ അടുക്കല്‍ അകത്തു ചെന്നു; ഞങ്ങള്‍ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും വെടിപ്പാക്കി,

യെഹെസ്കേൽ 43:13

മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--ചവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വകൂ ഒരു ചാണ്‍. യാഗപീഠത്തിന്റെ ഉയരമാവിതു

യെഹെസ്കേൽ 43:16

യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.

Interlinear

Choose Theme