അനന്തരം ശലോമോന്‍ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ യിസ്രായേലിന്റെ സര്‍വ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈ മലര്‍ത്തി പറഞ്ഞതു എന്തെന്നാല്‍
Cross references
മോശെ അവനോടുഞാന്‍ പട്ടണത്തില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവയിങ്കലേക്കു കൈ മലര്‍ത്തും; ഭൂമി യഹോവേക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.
മോശെ ഫറവോനെ വിട്ടു പട്ടണത്തില്‍നിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്‍ത്തിയപ്പോള്‍ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയില്‍ ചൊരിഞ്ഞതുമില്ല.
ജനം എല്ലാം കൂടാരവാതില്‍ക്കല്‍ മേഘസ്തംഭം നിലക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരവാതില്‍ക്കല്‍വെച്ചു നമസ്കരിച്ചു.
ശലോമോന്‍ യഹോവയോടു ഈ പ്രാര്‍ത്ഥനയും യാചനയും എല്ലാം കഴിച്ചുതീര്‍ന്നശേഷം അവന്‍ യഹോവയുടെ യാഗപീഠത്തില്‍ മുമ്പില്‍ മുഴങ്കാല്‍ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലര്‍ത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.
അപ്പോള്‍ യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാര്‍ക്കും കല്പന കൊടുത്തു; അവളെ അണികളില്‍കൂടി പുറത്തു കൊണ്ടുപോകുവിന്‍ ; അവളെ അനുഗമിക്കുന്നവനെ വാള്‍കൊണ്ടു കൊല്ലുവിന്‍ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തില്‍വെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.
രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താന്‍ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങള്‍ നിവര്‍ത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തില്‍ യോജിച്ചു.
അനന്തരം അവന്‍ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ യിസ്രായേലിന്റെ സര്‍വ്വസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലര്‍ത്തി;
സന്ധ്യായാഗത്തിന്റെ സമയത്തു ഞാന്‍ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈമലര്‍ത്തി പറഞ്ഞതെന്തെന്നാല്‍
നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലര്‍ത്തുമ്പോള്‍
ഞാന്‍ എന്റെ കൈകളെ വിശുദ്ധാന്തര്‍മ്മന്ദിരത്തിങ്കലേക്കുയര്‍ത്തി നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കേണമേ.
എന്റെ ജീവകാലം ഒക്കെയും ഞാന്‍ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തില്‍ ഞാന്‍ എന്റെ കൈകളെ മലര്‍ത്തും.
നിങ്ങള്‍ കൈമലര്‍ത്തുമ്പോള്‍ ഞാന്‍ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങള്‍ എത്ര തന്നേ പ്രാര്‍ത്ഥനകഴിച്ചാലും ഞാന്‍ കേള്‍ക്കയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.
ആകയാല്‍ പുരുഷന്മാര്‍ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകുന്നു വിശുദ്ധകൈകളെ ഉയര്‍ത്തി പ്രാര്‍ത്ഥിക്കേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.