Home Bibles 2 ദിനവൃത്താന്തം 33:22 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 33:22 · മലയാളം ബൈബിൾ

അവന്‍ തന്റെ അപ്പനായ മനശ്ശെ ചെയ്തതു പോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങള്‍ക്കും ആമോന്‍ ബലികഴിച്ചു അവയെ സേവിച്ചു.

Cross references

2 രാജാക്കന്മാർ 21:1

മനശ്ശെ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ അമ്പത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേര്‍.

2 രാജാക്കന്മാർ 21:20

അവന്‍ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു;

2 ദിനവൃത്താന്തം 33:1

മനശ്ശെ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ അമ്പത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു.

2 ദിനവൃത്താന്തം 34:3

അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടില്‍, അവന്റെ യൌവനത്തില്‍ തന്നെ, അവന്‍ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടില്‍ അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാന്‍ തുടങ്ങി.

യേശയ്യാവ് 44:13

ആശാരി തോതുപിടിച്ചു ഈയക്കോല്‍കൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവന്‍ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീര്‍ത്തു ക്ഷേത്രത്തില്‍ വെക്കുന്നു.

യെഹെസ്കേൽ 20:18

ഞാന്‍ മരുഭൂമിയില്‍വെച്ചു അവരുടെ മക്കളോടുനിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളില്‍ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;

Interlinear

Choose Theme