മനശ്ശെ വാഴ്ച തുടങ്ങിയപ്പോള് അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന് അമ്പത്തഞ്ചു സംവത്സരം യെരൂശലേമില് വാണു.
Cross references
മനശ്ശെ വാഴ്ചതുടങ്ങിയപ്പോള് അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന് അമ്പത്തഞ്ചു സംവത്സരം യെരൂശലേമില് വാണു അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേര്.
അവന്റെ മകന് ഹിസ്കീയാവു; അവന്റെ മകന് മനശ്ശെ;
യെഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കല് അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്തു എല്ലായെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.
യോശീയാവു വാഴ്ച തുടങ്ങിയപ്പോള് അവന്നു എട്ടു വയസ്സായിരുന്നു; അവന് മുപ്പത്തൊന്നു സംവത്സരം യെരൂശലേമില് വാണു.
ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
ഞാന് ബാലന്മാരെ അവര്ക്കും പ്രഭുക്കന്മാരാക്കി വേക്കും; ശിശുക്കള് അവരെ വാഴും.
എന്റെ ജനമോ, കുട്ടികള് അവരെ പീഡിപ്പിക്കുന്നു; സ്ത്രീകള് അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവര് നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവര് നശിപ്പിക്കുന്നു.
ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശിയാവെ ജനിപ്പിച്ചു;