Home Bibles 2 ദിനവൃത്താന്തം 32:12 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 32:12 · മലയാളം ബൈബിൾ

അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങള്‍ ഒരേ പീഠത്തിന്നു മുമ്പില്‍ നമസ്കരിച്ചു അതിന്മേല്‍ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തതു ഈ യെഹിസ്കീയാവു തന്നേയല്ലോ.

Cross references

പുറപ്പാട് 27:1

അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം.

പുറപ്പാട് 30:1

ധൂപം കാട്ടുവാന്‍ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ടു അതു ഉണ്ടാക്കേണം.

പുറപ്പാട് 40:26

സമാഗമനക്കുടാരത്തില്‍ തിരശ്ശീലയുടെ മുന്‍ വശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേല്‍ സുഗന്ധ ധൂപവര്‍ഗ്ഗം ധൂപിക്കയും ചെയ്തു;

ആവർത്തനം 12:13

നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങള്‍ കഴിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.

ആവർത്തനം 12:26

നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേര്‍ച്ചകളും മാത്രം നീ എടുത്തുകൊണ്ടു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.

1 രാജാക്കന്മാർ 7:48

ശലോമോന്‍ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊന്‍ പീഠം, കാഴ്ചയപ്പം വെക്കുന്ന പൊന്‍ മേശ,

2 രാജാക്കന്മാർ 18:4

അവന്‍ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേല്‍മക്കള്‍ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു.

2 രാജാക്കന്മാർ 18:22

അല്ല, നിങ്ങള്‍ എന്നോടുഞങ്ങളുടെ ദൈവമായ യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കില്‍, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പില്‍ നമസ്കരിപ്പിന്‍ എന്നു കല്പിച്ചതു.

2 ദിനവൃത്താന്തം 4:1

അവന്‍ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.

2 ദിനവൃത്താന്തം 30:14

അവര്‍ എഴുന്നേറ്റു യെരൂശലേമില്‍ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോന്‍ തോട്ടില്‍ എറിഞ്ഞുകളഞ്ഞു.

2 ദിനവൃത്താന്തം 31:1

ഇതൊക്കെയും തീര്‍ന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകര്‍ത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേല്‍മക്കള്‍ എല്ലാവരും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.

യേശയ്യാവ് 36:7

അല്ല നീ എന്നോടുഞങ്ങളുടെ ദൈവമായ യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കില്‍ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കക്കളഞ്ഞിട്ടല്ലോ യെഹൂദയോടും യെരൂശലേമ്യരോടുംനിങ്ങള്‍ ഈ യാഗപീഠത്തിന്റെ മുമ്പില്‍ നമസ്കരിപ്പിന്‍ എന്നു കല്പിച്ചതു?

Interlinear

Choose Theme