Home Bibles 2 ദിനവൃത്താന്തം 23:20 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 23:20 · മലയാളം ബൈബിൾ

അവന്‍ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്‍ നിന്നു ഇറക്കി മേലത്തെ പടിവാതില്‍വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തില്‍ ഇരുത്തി.

Cross references

2 രാജാക്കന്മാർ 11:9

പുരോഹിതന്‍ ദാവീദ്‍രാജാവിന്റെ വകയായി യഹോവയുടെ ആലയത്തില്‍ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാര്‍ക്കും കൊടുത്തു.

2 രാജാക്കന്മാർ 11:19

ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍ രാജധാനിക്കരികെവെച്ചു വാള്‍കൊണ്ടു കൊന്നുകളഞ്ഞു.

2 രാജാക്കന്മാർ 15:35

എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവന്‍ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതില്‍ പണിതു.

1 ദിനവൃത്താന്തം 29:23

അങ്ങനെ ശലോമോന്‍ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തില്‍ രാജാവായിരുന്നു കൃതാര്‍ത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.

Interlinear

Choose Theme