Home Bibles 2 ദിനവൃത്താന്തം 23:19 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 23:19 · മലയാളം ബൈബിൾ

വല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവന്‍ യഹോവയുടെ ആലയത്തിന്റെ വാതില്‍ക്കല്‍ കാവല്‍ക്കാരെ നിയമിച്ചു.

Cross references

1 ദിനവൃത്താന്തം 9:22

ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേര്‍. അവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.

1 ദിനവൃത്താന്തം 9:23

ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകള്‍ക്കു കാവല്‍മുറപ്രകാരം കാവല്‍ക്കാരായിരുന്നു.

1 ദിനവൃത്താന്തം 26:1

വാതില്‍ കാവല്‍ക്കാരുടെ ക്കുറുകളോകോരഹ്യര്‍ആസാഫിന്റെ പുത്രന്മാരില്‍ കോരെയുടെ മകനായ മെശേലെമ്യാവു.

2 ദിനവൃത്താന്തം 8:14

അവന്‍ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ ക്കുറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പില്‍ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികള്‍ക്കും വാതില്‍കാവല്‍ക്കാരെ അവരുടെ ക്കുറുകള്‍ക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.

Interlinear

Choose Theme