Home Bibles 2 ദിനവൃത്താന്തം 20:33 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 20:33 · മലയാളം ബൈബിൾ

എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല.

Cross references

ആവർത്തനം 29:3

എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേള്‍ക്കുന്ന ചെവിയും യഹോവ നിങ്ങള്‍ക്കു ഇന്നുവരെയും തന്നിട്ടില്ല.

ആവർത്തനം 29:4

ഞാന്‍ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയില്‍ നടത്തി; നിങ്ങള്‍ ഉടുത്തിരുന്ന വസ്ത്രം ജീര്‍ണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പു പഴകീട്ടുമില്ല.

1 ശമൂവേൽ 7:3

അപ്പോള്‍ ശമൂവേല്‍ എല്ലായിസ്രായേല്‍ഗൃഹത്തോടുംനിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കില്‍ അന്യ ദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു വിടുവിക്കും എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 12:14

യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാല്‍ അവന്‍ ദോഷം ചെയ്തു.

2 ദിനവൃത്താന്തം 14:3

അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങള്‍ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,

2 ദിനവൃത്താന്തം 15:17

എന്നാല്‍ പൂജാഗിരികള്‍ക്കു യിസ്രായേലില്‍ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.

2 ദിനവൃത്താന്തം 17:6

അവന്റെ ഹൃദയം യഹോവയുടെ വഴികളില്‍ ധൈര്യപ്പെട്ടിട്ടു അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയില്‍നിന്നു നീക്കിക്കളഞ്ഞു.

2 ദിനവൃത്താന്തം 19:3

എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാന്‍ മനസ്സുവെക്കയും ചെയ്തതിനാല്‍ നന്മയും നിന്നില്‍ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 30:19

വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാന്‍ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 33:17

എന്നാല്‍ ജനം പൂജാഗിരികളില്‍ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവേക്കു അത്രേ.

Interlinear

Choose Theme