അവന്‍ തന്റെ അപ്പനായ ആസയുടെ വഴിയില്‍ നടന്നു അതു വിട്ടുമാറാതെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
Cross references
ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
ആസാ തന്റെ ദൈവമായ യഹോവേക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.
ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചുയഹോവേ, ബലവാന്നും ബലഹീനന്നും തമ്മില്‍ കാര്യം ഉണ്ടായാല്‍ സഹായിപ്പാന്‍ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു; നിന്റെ നാമത്തില്‍ ഞങ്ങള്‍ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്‍ത്യന്‍ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
എന്നാല്‍ പൂജാഗിരികള്‍ക്കു യിസ്രായേലില്‍ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.
ആ കാലത്തു ദര്‍ശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കല്‍ വന്നു അവനോടു പറഞ്ഞതു എന്തെന്നാല്‍നീ നിന്റെ ദൈവമായ യഹോവയില്‍ ആശ്രയിക്കാതെ അരാംരാജാവില്‍ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യില്‍നിന്നു തെറ്റിപ്പോയിരിക്കുന്നു.
യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളില്‍ നടക്കയും ബാല്‍വിഗ്രഹങ്ങളെ ആശ്രയിക്കാതെ
ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
അവന്റെ വായിലെ വാക്കുകള്‍ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവന്‍ വിട്ടുകളഞ്ഞിരിക്കുന്നു.