ചില സംവത്സരം കഴിഞ്ഞശേഷം അവന്‍ ശമര്‍യ്യയില്‍ ആഹാബിന്റെ അടുക്കല്‍ ചെന്നു; ആഹാബ് അവന്നും കൂടെയുണ്ടായിരുന്ന ജനത്തിന്നും വേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന്നു അവനെ വശീകരിച്ചു.
Cross references
അങ്ങനെ മരുഭൂമിയില്‍ മലനാട്ടിലുള്ള ബേസെര്‍ രൂബേന്യര്‍ക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യര്‍ക്കും ബാശാനിലെ ഗോലാന്‍ മനശ്ശെയര്‍ക്കും നിശ്ചയിച്ചു.
അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നിലക്കുംവരെ രക്തപ്രതികാരകന്റെ കയ്യാല്‍ മരിക്കാതെ ഔടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്‍മക്കള്‍ക്കൊക്കെയും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുംന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ഇവ തന്നെ.
അദോനീയാവു ഏന്‍ -രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെ വെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.
ഗിലെയാദിലെ രാമോത്തില്‍ ബെന്‍ -ഗേബെര്‍; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു,
എന്നാല്‍ ദേശത്തു മഴ പെയ്യായ്കയാല്‍ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെന്നു.
എലീശാപ്രവാചകന്‍ ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതുനീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക.
ഹനാനിയുടെ മകനായ യേഹൂദര്‍ശകന്‍ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടുദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കല്‍നിന്നു കോപം നിന്റെമേല്‍ വന്നിരിക്കുന്നു.
ഈ കാലത്തൊക്കെയും ഞാന്‍ യെരൂശലേമില്‍ ഉണ്ടായിരുന്നില്ലബാബേല്‍ രാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടില്‍ ഞാന്‍ രാജാവിന്റെ അടുക്കല്‍ പോയിരുന്നു; കുറെനാള്‍ കഴിഞ്ഞിട്ടു
അന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും
നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.