Home Bibles യോശുവ 20:8 · മലയാളം ബൈബിൾ
യോശുവ 20:8 · മലയാളം ബൈബിൾ

അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നിലക്കുംവരെ രക്തപ്രതികാരകന്റെ കയ്യാല്‍ മരിക്കാതെ ഔടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്‍മക്കള്‍ക്കൊക്കെയും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുംന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ഇവ തന്നെ.

Cross references

ആവർത്തനം 4:43

അങ്ങനെ മരുഭൂമിയില്‍ മലനാട്ടിലുള്ള ബേസെര്‍ രൂബേന്യര്‍ക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യര്‍ക്കും ബാശാനിലെ ഗോലാന്‍ മനശ്ശെയര്‍ക്കും നിശ്ചയിച്ചു.

യോശുവ 21:27

ലേവ്യരുടെ കുടുംബങ്ങളില്‍ ഗേര്‍ശോന്റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും

യോശുവ 21:36

രൂബേന്‍ ഗോത്രത്തില്‍ ബേസെരും അതിന്റെ പുല്പുറങ്ങളും

യോശുവ 21:38

ഗാദ് ഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും

1 രാജാക്കന്മാർ 22:3

യിസ്രായേല്‍രാജാവു തന്റെ ഭൃത്യന്മാരോടുഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങള്‍ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യില്‍ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:6

അങ്ങനെ യിസ്രായേല്‍രാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടുഞാന്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍ പുറപ്പെടുക; കര്‍ത്താവു അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.

2 രാജാക്കന്മാർ 8:28

അവന്‍ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാന്‍ പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.

1 ദിനവൃത്താന്തം 6:78

യെരീഹോവിന്നു സമീപത്തു യൊര്‍ദ്ദാന്നക്കരെ യോര്‍ദ്ദാന്നു കിഴക്കു രൂബേന്‍ ഗോത്രത്തില്‍ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും

1 ദിനവൃത്താന്തം 6:80

ഗാദ് ഗോത്രത്തില്‍ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും, ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

Interlinear

Choose Theme