ആസയുടെ വൃത്താന്തങ്ങള്‍ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
Cross references
ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവന്‍ ചെയ്തതൊക്കെയും അവന്‍ പട്ടണങ്ങള്‍ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. എന്നാല്‍ അവന്റെ വാര്‍ദ്ധക്യകാലത്തു അവന്റെ കാലുകള്‍ക്കു ദീനംപിടിച്ചു.
ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം നാഥാന്‍ പ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോ ദര്‍ശകന്റെ ദര്‍ശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
രെഹബെയാമിന്റെ വൃത്താന്തങ്ങള്‍ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദര്‍ശകന്റെയും വൃത്താന്തങ്ങളില്‍ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില്‍ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം യിസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
എന്നാല്‍ അമസ്യാവിന്റെ മറ്റുള്ളവൃത്താന്തങ്ങള്‍ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്‍ എഴുതിയിരിക്കുന്നു.
യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകലയുദ്ധങ്ങളും അവന്റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യെഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സല്‍പ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദര്‍ശനത്തിലും യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ.
രായസക്കാരനായ ശാഫാന്‍ രാജാവിനോടുഹില്‍ക്കീയാപുരോഹിതന്‍ ഒരു പുസ്തകം എന്റെ കയ്യില്‍ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാന്‍ അതിനെ രാജസന്നിധിയില്‍ വായിച്ചു കേള്‍പ്പിച്ചു.