Home Bibles 2 ദിനവൃത്താന്തം 9:29 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 9:29 · മലയാളം ബൈബിൾ

ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം നാഥാന്‍ പ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോ ദര്‍ശകന്റെ ദര്‍ശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.

Cross references

2 ശമൂവേൽ 7:1

യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയില്‍ വസിക്കുംകാലത്തു

2 ശമൂവേൽ 12:1

അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കല്‍ അയച്ചു. അവന്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതുഒരു പട്ടണത്തില്‍ രണ്ടു പുരുഷന്മാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ ധനവാന്‍ , മറ്റവന്‍ ദരിദ്രന്‍ .

2 ശമൂവേൽ 12:25

അവന്‍ നാഥാന്‍ പ്രവാചകനെ നിയോഗിച്ചു; അവന്‍ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേര്‍ വിളിച്ചു.

1 രാജാക്കന്മാർ 1:8

എന്നാല്‍ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേര്‍ന്നിരുന്നില്ല.

1 രാജാക്കന്മാർ 1:10

എങ്കിലും നാഥാന്‍ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.

1 രാജാക്കന്മാർ 1:22

അവള്‍ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതാ, നാഥാന്‍ പ്രവാചകന്‍ വരുന്നു.

1 രാജാക്കന്മാർ 1:32

പിന്നെ ദാവീദ്പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിന്‍ എന്നു കല്പിച്ചു. അവര്‍ രാജസന്നിധിയില്‍ ചെന്നുനിന്നു.

1 രാജാക്കന്മാർ 11:26

സെരേദയില്‍നിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകന്‍ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.

1 രാജാക്കന്മാർ 11:29

ആ കാലത്തു ഒരിക്കല്‍ യൊരോബെയാം യെരൂശലേമില്‍നിന്നു വരുമ്പോള്‍ ശിലോന്യനായ അഹിയാപ്രവാചകന്‍ വഴിയില്‍വെച്ചു അവനെ കണ്ടു; അവന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലില്‍ തനിച്ചായിരുന്നു.

1 രാജാക്കന്മാർ 11:41

ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

1 രാജാക്കന്മാർ 14:2

യൊരോബെയാം തന്റെ ഭാര്യയോടുനീ യൊരോബെയാമിന്റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാന്‍ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകന്‍ അവിടെ ഉണ്ടല്ലോ.

1 ദിനവൃത്താന്തം 29:29

എന്നാല്‍ ദാവീദ് രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമപ്രവൃത്തികളും അവന്നും യിസ്രായേലിന്നും അന്യദേശങ്ങളിലെ സകലരാജ്യങ്ങള്‍ക്കും ഭവിച്ച കാലഗതികളും

2 ദിനവൃത്താന്തം 10:2

എന്നാല്‍ ശലോമോന്‍ രാജാവിന്റെ സന്നിധിയില്‍നിന്നു ഔടിപ്പോയി മിസ്രയീമില്‍ പാര്‍ത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമില്‍നിന്നു മടങ്ങിവന്നു.

2 ദിനവൃത്താന്തം 12:15

രെഹബെയാമിന്റെ വൃത്താന്തങ്ങള്‍ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദര്‍ശകന്റെയും വൃത്താന്തങ്ങളില്‍ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില്‍ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.

2 ദിനവൃത്താന്തം 13:22

അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

Interlinear

Choose Theme