Home Bibles 2 ദിനവൃത്താന്തം 11:12 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 11:12 · മലയാളം ബൈബിൾ

എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളില്‍ നിന്നും അവന്റെ അടുക്കല്‍ വന്നുചേര്‍ന്നു.

Cross references

2 ശമൂവേൽ 13:19

അപ്പോള്‍ താമാര്‍ തലയില്‍ വെണ്ണീര്‍ വാരിയിട്ടു താന്‍ ധരിച്ചിരുന്ന നിലയങ്കി കീറി, തലയില്‍ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.

2 ശമൂവേൽ 13:22

എന്നാല്‍ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോന്‍ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.

2 ദിനവൃത്താന്തം 10:17

യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായ്തീര്‍ന്നു.

2 ദിനവൃത്താന്തം 15:2

അവന്‍ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാല്‍ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ ; നിങ്ങള്‍ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവന്‍ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കില്‍ നിങ്ങള്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിങ്ങളെയും ഉപേക്ഷിക്കും.

2 ദിനവൃത്താന്തം 17:12

യെഹോശാഫാത്ത് മേലക്കുമേല്‍ പ്രബലനായ്തീര്‍ന്നു, യെഹൂദയില്‍ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.

2 ദിനവൃത്താന്തം 26:14

ഉസ്സീയാവു അവര്‍ക്കും, സര്‍വ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.

2 ദിനവൃത്താന്തം 32:5

അവന്‍ ധൈര്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി.

യെഹെസ്കേൽ 37:16

മനുഷ്യപുത്രാ, നീ ഒരു കോല്‍ എടുത്തു അതിന്മേല്‍യെഹൂദെക്കും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍മക്കള്‍ക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോല്‍ എടുത്തു അതിന്മേല്‍എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍ഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.

Interlinear

Choose Theme