ബെന്യാമീന്‍ ഗോത്രത്തില്‍ കീശ് എന്നു പേരുള്ള ഒരു ധനികന്‍ ഉണ്ടായിരുന്നു; അവന്‍ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകന്‍ ആയിരുന്നു.
Cross references
അവര്‍ ഔടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍ അവന്‍ ജനത്തില്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവനായിരുന്നു.
ശൌലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കള്‍ ആയിരുന്നു.
കര്‍മ്മേലില്‍ വ്യാപാരമുള്ള ഒരു മാവോന്യന്‍ ഉണ്ടായിരുന്നു; അവന്‍ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കര്‍മ്മേലില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.
ബര്‍സില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്തു അവന്‍ ഭക്ഷണസാധനങ്ങള്‍ അയച്ചുകൊടുത്തു; അവന്‍ മഹാധനികന്‍ ആയിരുന്നു.
ഗെദോര്‍, അഹ്യോ, സേഖെര്‍ എന്നിവരും പാര്‍ത്തു.
അവന്റെ മൂത്തമകന്‍ അബ്ദോന്‍ , സൂര്‍, കീശ്, ബാല്‍, നേര്‍,
എന്നാല്‍ ശൂശന്‍ രാജധാനിയില്‍ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകന്‍ മൊര്‍ദ്ദെഖായി എന്നു പേരുള്ള യെഹൂദന്‍ ഉണ്ടായിരുന്നു.
അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏര്‍ കാളയും അഞ്ഞൂറു പെണ്‍ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവന്‍ സകലപൂര്‍വ്വദിഗ്വാസികളിലും മഹാനായിരുന്നു.
അനന്തരം അവര്‍ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്‍ക്കും ബെന്യാമീന്‍ ഗോത്രക്കാരനായ കീശിന്റെ മകന്‍ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.