അവര്‍ ഔടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍ അവന്‍ ജനത്തില്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവനായിരുന്നു.
Cross references
ബെന്യാമീന്‍ ഗോത്രത്തില്‍ കീശ് എന്നു പേരുള്ള ഒരു ധനികന്‍ ഉണ്ടായിരുന്നു; അവന്‍ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകന്‍ ആയിരുന്നു.
അവന്നു ശൌല്‍ എന്ന പേരോടെ യൌവനവും കോമളത്വവുമുള്ള ഒരു മകന്‍ ഉണ്ടായിരുന്നു; യിസ്രായേല്‍മക്കളില്‍ അവനെക്കാള്‍ കോമളനായ പുരുഷന്‍ ഇല്ലായിരുന്നു; അവന്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവന്‍ ആയിരുന്നു.
യഹോവ ശമൂവേലിനോടുഅവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാന്‍ അവനെ തള്ളിയിരിക്കുന്നു. മുനഷ്യന്‍ നോക്കുന്നതുപോലെയല്ല; മനുഷ്യന്‍ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
അപ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലന്‍ പുറപ്പെട്ടു; അവന്‍ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവന്‍ ആയിരുന്നു.