Home Bibles 1 ശമൂവേൽ 8:18 · മലയാളം ബൈബിൾ
1 ശമൂവേൽ 8:18 · മലയാളം ബൈബിൾ

നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങള്‍ അന്നു നിലവിളിക്കും; എന്നാല്‍ യഹോവ അന്നു ഉത്തരമരുളുകയില്ല.

Cross references

2 ദിനവൃത്താന്തം 10:11

എന്റെ അപ്പന്‍ നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.

യോബ് 27:8

ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാല്‍ അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?

യോബ് 27:9

അവന്നു കഷ്ടത വരുമ്പോള്‍ ദൈവം അവന്റെ നിലവിളി കേള്‍ക്കുമോ?

സങ്കീർത്തനങ്ങൾ 18:41

അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.

സദൃശവാക്യങ്ങൾ 1:25

നിങ്ങള്‍ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു

സദൃശവാക്യങ്ങൾ 1:28

അപ്പോള്‍ അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.

സദൃശവാക്യങ്ങൾ 21:13

എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവന്‍ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.

യേശയ്യാവ് 1:15

നിങ്ങള്‍ കൈമലര്‍ത്തുമ്പോള്‍ ഞാന്‍ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങള്‍ എത്ര തന്നേ പ്രാര്‍ത്ഥനകഴിച്ചാലും ഞാന്‍ കേള്‍ക്കയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.

യേശയ്യാവ് 8:21

അവര്‍ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവര്‍ക്കും വിശക്കുമ്പോള്‍ അവര്‍ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.

യേശയ്യാവ് 59:1

രക്ഷിപ്പാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്‍പ്പാന്‍ കഴിയാതവണ്ണം അവന്റെ ചെവി മന്‍ ദമായിട്ടുമില്ല

യെഹെസ്കേൽ 8:18

ആകയാല്‍ ഞാനും ക്രോധത്തോടെ പ്രവര്‍ത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാന്‍ കരുണ കാണിക്കയുമില്ല; അവര്‍ അത്യുച്ചത്തില്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ അപേക്ഷ കേള്‍ക്കയില്ല എന്നു അരുളിച്ചെയ്തു.

മീഖാ 3:4

അന്നു അവര്‍ യഹോവയോടു നിലവിളിക്കും; എന്നാല്‍ അവന്‍ അവര്‍ക്കും ഉത്തരം അരുളുകയില്ല; അവര്‍ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവന്‍ ആ കാലത്തു തന്റെ മുഖം അവര്‍ക്കും മറെക്കും.

ലൂക്കോസ് 13:25

അവനോനിങ്ങള്‍ എവിടെ നിന്നു എന്നു ഞാന്‍ അറിയുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിന്‍ എന്നു പറയും.

Interlinear

Choose Theme