Home Bibles 1 ശമൂവേൽ 8:14 · മലയാളം ബൈബിൾ
1 ശമൂവേൽ 8:14 · മലയാളം ബൈബിൾ

അവന്‍ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാര്‍ക്കും കൊടുക്കും.

Cross references

1 ശമൂവേൽ 22:7

ശൌല്‍ ചുറ്റും നിലക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതുബെന്യാമീന്യരേ, കേട്ടുകൊള്‍വിന്‍ ; യിശ്ശായിയുടെ മകന്‍ നിങ്ങള്‍ക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?

1 രാജാക്കന്മാർ 21:7

അവന്റെ ഭാര്യ ഈസേബെല്‍ അവനോടുനീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 21:19

നീ അവനോടുനീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കള്‍ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.

യെഹെസ്കേൽ 46:18

പ്രഭു ജനത്തെ അവരുടെ അവകാശത്തില്‍നിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തില്‍ ഔരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാന്‍ അവന്‍ സ്വന്ത അവകാശത്തില്‍നിന്നു തന്നേ തന്റെ പുത്രന്മാര്‍ക്കും അവകാശം കൊടുക്കേണം.

Interlinear

Choose Theme