Home Bibles 1 ശമൂവേൽ 7:13 · മലയാളം ബൈബിൾ
1 ശമൂവേൽ 7:13 · മലയാളം ബൈബിൾ

ഇങ്ങനെ ഫെലിസ്ത്യര്‍ ഒതുങ്ങി, പിന്നെ യിസ്രായേല്‍ദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യര്‍ക്കും വിരോധമായിരുന്നു.

Cross references

ന്യായാധിപന്മാർ 8:28

എന്നാല്‍ മിദ്യാന്‍ തലപൊക്കാതവണ്ണം യിസ്രായേല്‍ മക്കള്‍ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.

ന്യായാധിപന്മാർ 13:1

യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിച്ചു.

ന്യായാധിപന്മാർ 13:5

നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയില്‍ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ദൈവത്തിന്നു നാസീരായിരിക്കും; അവന്‍ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു രക്ഷിപ്പാന്‍ തുടങ്ങും.

1 ശമൂവേൽ 12:11

എന്നാറെ യഹോവ യെരുബ്ബാല്‍, ബെദാന്‍ , യിഫ്താഹ്, ശമൂവേല്‍ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യില്‍നിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍ നിര്‍ഭയമായി വസിച്ചു.

1 ശമൂവേൽ 13:1

ശൌല്‍ രാജാവായപ്പോള്‍ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവന്‍ യിസ്രായേലില്‍ രണ്ടു സംവത്സരം വാണു.

1 ശമൂവേൽ 14:6

യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നമുക്കു ഈ അഗ്രചര്‍മ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവേക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.

1 ശമൂവേൽ 14:20

ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവര്‍ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.

1 ശമൂവേൽ 17:49

ദാവീദ് സഞ്ചിയില്‍ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയില്‍വെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയില്‍ കൊണ്ടു പതിഞ്ഞു;

1 ശമൂവേൽ 28:3

എന്നാല്‍ ശമൂവേല്‍ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്റെ സ്വന്തപട്ടണമായ രാമയില്‍ അവനെ അടക്കം ചെയ്തിരുന്നു. ശൌലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.

1 ശമൂവേൽ 31:1

എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.

2 ശമൂവേൽ 8:1

അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കയ്യില്‍നിന്നു കരസ്ഥമാക്കി.

Interlinear

Choose Theme