യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്‍ക്കാരന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവര്‍ പിടിച്ചു കൊണ്ടുപോയിരുന്നു.
Cross references
എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമില്‍ എല്‍ക്കാനാ എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകന്‍ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകന്‍ ആയിരുന്നു.
ഉടനെ അബീഗയില്‍ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീര്‍ന്നു.
യിസ്രായേലില്‍നിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവര്‍ ഇരുവരും അവന്നു ഭാര്യമാരായ്തീര്‍ന്നു.
യിസ്രെയേല്‍ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തില്‍ ആഖീശിന്റെ അടുക്കല്‍ പാര്‍ത്തു.
അങ്ങനെ ദാവീദ് യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.
ദാവീദിന്നു ഹെബ്രോനില്‍വെച്ചു പുത്രന്മാര്‍ ജനിച്ചു; യിസ്രെയേല്‍ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോന്‍ അവന്റെ ആദ്യജാതന്‍ .