Home Bibles 1 ശമൂവേൽ 1:2 · മലയാളം ബൈബിൾ
1 ശമൂവേൽ 1:2 · മലയാളം ബൈബിൾ

എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമില്‍ എല്‍ക്കാനാ എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകന്‍ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകന്‍ ആയിരുന്നു.

Cross references

ഉല്പത്തി 4:19

ലാമെക്‍ രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവള്‍ക്കു സില്ലാ എന്നും പേര്‍.

ഉല്പത്തി 4:23

ലാമെക്‍ തന്റെ ഭാര്യമാരോടു പറഞ്ഞതുആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ ; ലാമെക്കിന്‍ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിന്‍ ! എന്റെ മുറിവിന്നു പകരം ഞാന്‍ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.

ഉല്പത്തി 11:30

സാറായി മച്ചിയായിരുന്നു; അവള്‍ക്കു സന്തതി ഉണ്ടായിരുന്നില്ല.

ഉല്പത്തി 16:1

അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാല്‍ അവള്‍ക്കു ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.

ഉല്പത്തി 25:21

അവളുടെ ഉള്ളില്‍ ശിശുക്കള്‍ തമ്മില്‍ തിക്കിയപ്പോള്‍ അവള്‍ഇങ്ങനെയായാല്‍ ഞാന്‍ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാന്‍ പോയി.

ഉല്പത്തി 29:23

എന്നാല്‍ രാത്രിയില്‍ അവന്‍ തന്റെ മകള്‍ ലേയയെ കൂട്ടി അവന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി; അവന്‍ അവളുടെ അടുക്കല്‍ ചെന്നു.

ഉല്പത്തി 29:31

ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോള്‍ അവളുടെ ഗര്‍ഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.

ആവർത്തനം 21:15

ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്കു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കയും അവര്‍ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കയും ചെയ്താല്‍

ന്യായാധിപന്മാർ 8:30

ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു.

ന്യായാധിപന്മാർ 13:2

എന്നാല്‍ ദാന്‍ ഗോത്രത്തില്‍ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേര്‍; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.

മത്തായി 19:8

അവന്‍ അവരോടു“നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചതു; ആദിയില്‍ അങ്ങനെയല്ലായിരുന്നു.

ലൂക്കോസ് 1:7

എലീശബെത്ത് മച്ചിയാകകൊണ്ടു അവര്‍ക്കും സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.

ലൂക്കോസ് 2:36

ആശേര്‍ ഗോത്രത്തില്‍ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവള്‍ കന്യാകാലത്തില്‍ പിന്നെ ഭര്‍ത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി

Interlinear

Choose Theme