Home Bibles 1 ശമൂവേൽ 28:5 · മലയാളം ബൈബിൾ
1 ശമൂവേൽ 28:5 · മലയാളം ബൈബിൾ

ശൌല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു.

Cross references

യോബ് 15:21

ഘോരനാദം അവന്റെ ചെവിയില്‍ മുഴങ്ങുന്നു; സുഖമായിരിക്കയില്‍ കവര്‍ച്ചക്കാരന്‍ അവന്റെ നേരെ വരുന്നു.

യോബ് 18:11

ചുറ്റിലും ഘോരത്വങ്ങള്‍ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടര്‍ന്നു അവനെ വേട്ടയാടും.

സങ്കീർത്തനങ്ങൾ 48:5

അവര്‍ അതു കണ്ടു അമ്പരന്നു, അവര്‍ പരിഭ്രമിച്ചു ഔടിപ്പോയി.

സങ്കീർത്തനങ്ങൾ 73:19

എത്ര ക്ഷണത്തില്‍ അവര്‍ ശൂന്യമായ്പോയി! അവര്‍ മെരുള്‍ചകളാല്‍ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.

സദൃശവാക്യങ്ങൾ 10:24

ദുഷ്ടന്‍ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

യേശയ്യാവ് 7:2

അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദ്ഗൃഹത്തിന്നു അറിവുകിട്ടിയപ്പോള്‍ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങള്‍ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.

യേശയ്യാവ് 21:3

അതുകൊണ്ടു എന്റെ അരയില്‍ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാന്‍ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാന്‍ പരിഭ്രമിച്ചിരിക്കുന്നു.

യേശയ്യാവ് 57:20

ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടല്‍ പോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാന്‍ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു

ദാനിയേൽ 5:6

ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവന്‍ വിചാരങ്ങളാല്‍ പരവശനായിഅരയുടെ ഏപ്പു അഴിഞ്ഞു കാല്‍മുട്ടുകള്‍ ആടിപ്പോയി.

Interlinear

Choose Theme