എന്നാല്‍ ഫെലിസ്ത്യര്‍ ഒന്നിച്ചുകൂടി ശൂനേമില്‍ പാളയം ഇറങ്ങി; ശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗില്‍ബോവയില്‍ പാളയം ഇറങ്ങി.
Cross references
ശൂനേം, ഹഫാരയീം, ശീയോന്‍ ,
എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.
പിറ്റെന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൌലും പുത്രന്മാരും ഗില്‍ബോവപര്‍വ്വതത്തില്‍ വീണു കിടക്കുന്നതു കണ്ടു.
വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരന്‍ പറഞ്ഞതുഞാന്‍ യദൃച്ഛയാ ഗില്‍ബോവപര്‍വ്വതത്തിലേക്കു ചെന്നപ്പോള്‍ ശൌല്‍ തന്റെ കുന്തത്തിന്മേല്‍ ചാരിനിലക്കുന്നതും തേരും കുതിരപ്പടയും അവനെ തുടര്‍ന്നടുക്കുന്നതും കണ്ടു;
ഗില്‍ബോവപര്‍വ്വതങ്ങളേ, നിങ്ങളുടെ മേല്‍ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങള്‍ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.
ദാവീദ് ചെന്നു ഫെലിസ്ത്യര്‍ ഗില്‍ബോവയില്‍വെച്ചു ശൌലിനെ കൊന്ന നാളില്‍ ബേത്ത്-ശാന്‍ നഗരവീഥിയില്‍ ഫെലിസ്ത്യര്‍ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാര്‍ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകന്‍ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കല്‍നിന്നു എടുത്തു.
ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവള്‍ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിര്‍ബ്ബന്ധിച്ചു. പിന്നെത്തേതില്‍ അവന്‍ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.