Home Bibles 1 ശമൂവേൽ 28:20 · മലയാളം ബൈബിൾ
1 ശമൂവേൽ 28:20 · മലയാളം ബൈബിൾ

പെട്ടെന്നു ശൌല്‍ നെടുനീളത്തില്‍ നിലത്തു വീണു ശമൂവേലിന്റെ വാക്കുകള്‍ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനില്‍ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവന്‍ അവന്‍ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.

Cross references

1 ശമൂവേൽ 25:37

എന്നാല്‍ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോള്‍ അവന്റെ ഹൃദയം അവന്റെ ഉള്ളില്‍ നിര്‍ജ്ജീവമായി അവന്‍ കല്ലിച്ചുപോയി.

1 ശമൂവേൽ 28:5

ശൌല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു.

യോബ് 15:20

ദുഷ്ടന്‍ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകള്‍ തികയുവോളം തന്നേ.

യോബ് 26:2

നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?

സങ്കീർത്തനങ്ങൾ 50:21

ഇവ നീ ചെയ്തു ഞാന്‍ മിണ്ടാതിരിക്കയാല്‍ ഞാന്‍ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാല്‍ ഞാന്‍ നിന്നെ ശാസിച്ചു നിന്റെ കണ്ണിന്‍ മുമ്പില്‍ അവയെ നിരത്തിവേക്കും.

Interlinear

Choose Theme