Home Bibles 1 ശമൂവേൽ 22:6 · മലയാളം ബൈബിൾ
1 ശമൂവേൽ 22:6 · മലയാളം ബൈബിൾ

ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൌല്‍ കേട്ടു; അന്നു ശൌല്‍ കയ്യില്‍ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിന്‍ ചുവട്ടില്‍ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാര്‍ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.

Cross references

ഉല്പത്തി 21:33

അബ്രാഹാം ബേര്‍-ശേബയില്‍ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തില്‍ അവിടെവെച്ചു ആരാധന കഴിച്ചു.

ന്യായാധിപന്മാർ 4:5

അവള്‍ എഫ്രയീംപര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്നു; യിസ്രായേല്‍മക്കള്‍ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കല്‍ ചെല്ലുക പതിവായിരുന്നു.

1 ശമൂവേൽ 14:2

ശൌല്‍ ഗിബെയയുടെ അതിരിങ്കല്‍ മിഗ്രോനിലെ മാതളനാരകത്തിന്‍ കീഴില്‍ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേര്‍.

1 ശമൂവേൽ 18:10

പിറ്റെന്നാള്‍ ദൈവത്തിന്റെ പക്കല്‍ നിന്നുള്ള ദുരാത്മാവു ശൌലിന്മേല്‍ വന്നു; അവന്‍ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യില്‍ ഒരു കുന്തം ഉണ്ടായിരുന്നു.

1 ശമൂവേൽ 19:9

യഹോവയുടെ പക്കല്‍നിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേല്‍ വന്നു; അവന്‍ കയ്യില്‍ കുന്തവും പിടിച്ചു തന്റെ അരമനയില്‍ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.

1 ശമൂവേൽ 20:33

അപ്പോള്‍ ശൌല്‍ അവനെ കൊല്ലുവാന്‍ അവന്റെ നേരെ കുന്തം ചാടി; അതിനാല്‍ തന്റെ അപ്പന്‍ ദാവീദിനെ കൊല്ലുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാന്‍ അറിഞ്ഞു.

Interlinear

Choose Theme