1 ശമൂവേൽ 14:2 · മലയാളം ബൈബിൾ
ശൌല്‍ ഗിബെയയുടെ അതിരിങ്കല്‍ മിഗ്രോനിലെ മാതളനാരകത്തിന്‍ കീഴില്‍ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേര്‍.
Cross references
1 ശമൂവേൽ 13:15
പിന്നെ ശമൂവേല്‍ എഴുന്നേറ്റു ഗില്ഗാലില്‍നിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌല്‍ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേര്‍ എന്നു കണ്ടു.
1 ശമൂവേൽ 22:6
ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൌല്‍ കേട്ടു; അന്നു ശൌല്‍ കയ്യില്‍ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിന്‍ ചുവട്ടില്‍ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാര്‍ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.
യേശയ്യാവ് 10:28
അവന്‍ അയ്യാത്തില്‍ എത്തി, മിഗ്രോനില്‍കൂടി കടന്നു; മിക്മാശില്‍ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.
യേശയ്യാവ് 10:29
അവര്‍ ചുരം കടന്നു; ഗേബയില്‍ രാപാര്‍ത്തു; റാമാ നടുങ്ങുന്നു; ശൌലിന്റെ ഗിബെയാ ഔടിപ്പോയി.