യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അതു എന്റെ മകന്‍ യോനാഥാനില്‍ തന്നേ ആയിരുന്നാലും അവന്‍ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാല്‍ അവനോടു ഉത്തരം പറവാന്‍ സര്‍വ്വ ജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.
Cross references
സന്ധ്യെക്കു മുമ്പും ഞാന്‍ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു ശൌല്‍ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാല്‍ യിസ്രായേല്യര്‍ അന്നു വിഷമത്തിലായി; ജനത്തില്‍ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.
അതിന്നു ശൌല്‍ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു.
യോനാഥാന്റെ വാക്കു കേട്ടുയഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌല്‍ സത്യം ചെയ്തു.
അപ്പോള്‍ രാജാവുഅഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.
യഹോവയാണ ഈ കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌല്‍ യഹോവയുടെ നാമത്തില്‍ അവളോടു സത്യം ചെയ്തു പറഞ്ഞു.
അപ്പോള്‍ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവന്‍ നാഥാനോടുയഹോവയാണ, ഇതു ചെയ്തവന്‍ മരണയോഗ്യന്‍ .
രാജാവു യോവാബിനോടുഞാന്‍ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ടു നീ ചെന്നു അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു.
എല്ലാവര്‍ക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിര്‍മ്മലന്നും മലിനന്നും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.