Home Bibles 1 ശമൂവേൽ 14:37 · മലയാളം ബൈബിൾ
1 ശമൂവേൽ 14:37 · മലയാളം ബൈബിൾ

അങ്ങനെ ശൌല്‍ ദൈവത്തോടുഞാന്‍ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാല്‍ അന്നു അവന്നു അരുളപ്പാടു ലഭിച്ചില്ല.

Cross references

ന്യായാധിപന്മാർ 1:1

യോശുവയുടെ മരണശേഷം യിസ്രായേല്‍മക്കള്‍ഞങ്ങളില്‍ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാന്‍ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.

ന്യായാധിപന്മാർ 20:18

അനന്തരം യിസ്രായേല്‍മക്കള്‍ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നുബെന്യാമീന്യരോടു പടവെട്ടുവാന്‍ ഞങ്ങളില്‍ ആര്‍ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.

ന്യായാധിപന്മാർ 20:28

അഹരോന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയില്‍ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമേ എന്നു അവര്‍ ചോദിച്ചതിന്നുചെല്ലുവിന്‍ ; നാളെ ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.

1 ശമൂവേൽ 10:22

അവര്‍ പിന്നെയും യഹോവയോടുആയാള്‍ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവഅവന്‍ സാമാനങ്ങളുടെ ഇടയില്‍ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.

1 ശമൂവേൽ 23:2

ദാവീദ് യഹോവയോടു; ഞാന്‍ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടുചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.

1 ശമൂവേൽ 23:4

ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടുഎഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാന്‍ ഫെലിസ്ത്യരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.

1 ശമൂവേൽ 23:9

ശൌല്‍ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോള്‍ പുരോഹിതനായ അബ്യാഥാരിനോടുഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.

1 ശമൂവേൽ 28:6

ശൌല്‍ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.

1 ശമൂവേൽ 30:7

ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാര്‍പുരോഹിതനോടുഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാര്‍ ഏഫോദ് ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു.

1 ശമൂവേൽ 30:8

എന്നാറെ ദാവീദ് യഹോവയോടുഞാന്‍ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.

2 ശമൂവേൽ 5:19

അപ്പോള്‍ ദാവീദ് യഹോവയോടുഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാന്‍ ഫെലിസ്ത്യരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.

2 ശമൂവേൽ 5:23

ദാവീദ് യഹോവയോടു ചോദിച്ചപ്പോള്‍നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങള്‍ക്കു എതിരെവെച്ചു അവരെ നേരിടുക.

1 രാജാക്കന്മാർ 22:5

എന്നാല്‍ യെഹോശാഫാത്ത് യിസ്രായേല്‍രാജാവിനോടുഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:15

അവന്‍ രാജാവിന്റെ അടുക്കല്‍ വന്നപ്പോള്‍ രാജാവു അവനോടുമീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന്‍ പുറപ്പെടുവിന്‍ ; നിങ്ങള്‍ കൃതാര്‍ത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.

യെഹെസ്കേൽ 14:3

മനുഷ്യപുത്രാ, ഈ പുരുഷന്മാര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; അവര്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ?

യെഹെസ്കേൽ 20:3

മനുഷ്യപുത്രാ, നീ യിസ്രായേല്‍മൂപ്പന്മാരോടു സംസാരിച്ചുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്നോടു അരുളപ്പാടു ചോദിപ്പാന്‍ വന്നിരിക്കുന്നുവോ? നിങ്ങള്‍ എന്നോടു ചോദിച്ചാല്‍, എന്നാണ, ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു എന്നു അവരോടു പറയേണം.

Interlinear

Choose Theme