Home Bibles 1 ശമൂവേൽ 1:20 · മലയാളം ബൈബിൾ
1 ശമൂവേൽ 1:20 · മലയാളം ബൈബിൾ

അനന്തരം അവര്‍ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയില്‍ നമസ്കരിച്ചശേഷം രാമയില്‍ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാല്‍ എല്‍ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഔര്‍ത്തു.

Cross references

ഉല്പത്തി 4:25

ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചുകയീന്‍ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.

ഉല്പത്തി 5:29

യഹോവ ശപിച്ച ഭൂമിയില്‍ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവന്‍ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേര്‍ ഇട്ടു.

ഉല്പത്തി 16:11

നീ ഗര്‍ഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ടു അവന്നു യിശ്മായേല്‍ എന്നു പേര്‍ വിളിക്കേണം;

ഉല്പത്തി 29:32

ലേയാ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുയഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോള്‍ എന്റെ ഭര്‍ത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവള്‍ അവന്നു രൂബേന്‍ എന്നു പേരിട്ടു.

ഉല്പത്തി 30:6

അപ്പോള്‍ റാഹേല്‍ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതു കൊണ്ടു അവന്നു ദാന്‍ എന്നു പേരിട്ടു.

ഉല്പത്തി 41:51

എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു.

പുറപ്പാട് 2:10

പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായിഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു.

പുറപ്പാട് 2:22

അവള്‍ ഒരു മകനെ പ്രസവിച്ചുഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു.

1 ദിനവൃത്താന്തം 4:10

യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടുനീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിര്‍ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനര്‍ത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താല്‍ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.

മത്തായി 1:21

അവള്‍ ഒരു മകനനെ പ്രസവിക്കും; അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.

Interlinear

Choose Theme