Home Bibles ഉല്പത്തി 4:25 · മലയാളം ബൈബിൾ
ഉല്പത്തി 4:25 · മലയാളം ബൈബിൾ

ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചുകയീന്‍ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.

Cross references

ഉല്പത്തി 4:1

അനന്തരം മനുഷ്യന്‍ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല്‍ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.

ഉല്പത്തി 4:8

എന്നാറെ കയീന്‍ തന്റെ അനുജനായ ഹാബെലിനോടു(നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവര്‍ വയലില്‍ ഇരിക്കുമ്പോള്‍ കയീന്‍ തന്റെ അനുജനായ ഹാബെലിനോടു കയര്‍ത്തു അവനെ കൊന്നു.

ഉല്പത്തി 4:10

അതിന്നു അവന്‍ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില്‍ നിന്നു എന്നോടു നിലവിളിക്കുന്നു.

ഉല്പത്തി 5:3

ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോള്‍ അവന്‍ തന്റെ സാദൃശ്യത്തില്‍ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.

ഉല്പത്തി 5:6

ശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോള്‍ അവന്‍ എനോശിനെ ജനിപ്പിച്ചു.

1 ദിനവൃത്താന്തം 1:1

ആദാം, ശേത്ത്, ഏനോശ്,

Interlinear

Choose Theme