Home Bibles 1 രാജാക്കന്മാർ 7:49 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 7:49 · മലയാളം ബൈബിൾ

അന്തര്‍മ്മന്ദിരത്തിന്റെ മുമ്പില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളകൂതണ്ടുകള്‍, പൊന്നുകൊണ്ടുള്ള പുഷ്പങ്ങള്‍,

Cross references

പുറപ്പാട് 25:23

ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.

പുറപ്പാട് 25:31

തങ്കംകൊണ്ടു ഒരു നിലവിളകൂ ഉണ്ടാക്കേണം. നിലവിളകൂ അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില്‍ നിന്നു തന്നേ ആയിരിക്കേണം.

പുറപ്പാട് 37:17

അവന്‍ തങ്കംകൊണ്ടു നിലവിളകൂ ഉണ്ടാക്കി; വിളകൂ അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില്‍നിന്നു തന്നേ ആയിരുന്നു.

പുറപ്പാട് 39:37

കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളകൂ, കത്തിച്ചുവെപ്പാനുള്ള ദീപങ്ങള്‍, അതിന്റെ ഉപകരണങ്ങളൊക്കെയും,

പുറപ്പാട് 40:24

സമാഗമനക്കുടാരത്തില്‍ മോശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളകൂ വെക്കയും യഹോവയുടെ സന്നിധിയില്‍ ദീപം കൊളുത്തുകയും ചെയ്തു;

സംഖ്യാപുസ്തകം 4:9

ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണകൂടങ്ങളും മൂടേണം.

2 ദിനവൃത്താന്തം 4:7

അവന്‍ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.

2 ദിനവൃത്താന്തം 4:20

അന്തര്‍മ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിര്‍മ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,

സഖറിയാവ് 4:1

എന്നോടു സംസാരിക്കുന്ന ദൂതന്‍ പിന്നെയും വന്നു, ഉറക്കത്തില്‍നിന്നു ഉണര്‍ത്തുന്നതു പോലെ എന്നെ ഉണര്‍ത്തി.

സഖറിയാവ് 4:11

അതിന്നു ഞാന്‍ അവനോടുവിളകൂതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.

മത്തായി 5:14

നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല.

വെളിപ്പാട് 1:20

എന്റെ വലങ്കയ്യില്‍ കണ്ട ഏഴു നക്ഷത്രത്തിന്റെ മര്‍മ്മവും ഏഴു പൊന്‍ നിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളകൂ ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.

Interlinear

Choose Theme