Home Bibles 1 രാജാക്കന്മാർ 20:15 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 20:15 · മലയാളം ബൈബിൾ

അവന്‍ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവന്‍ യിസ്രായേല്‍മക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേര്‍ എന്നു കണ്ടു.

Cross references

ന്യായാധിപന്മാർ 7:7

യഹോവ ഗിദെയോനോടുനക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാന്‍ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യില്‍ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.

ന്യായാധിപന്മാർ 7:16

അനന്തരം അവന്‍ ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഔരോരുത്തന്റെ കയ്യില്‍ ഔരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഔരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.

1 ശമൂവേൽ 14:2

ശൌല്‍ ഗിബെയയുടെ അതിരിങ്കല്‍ മിഗ്രോനിലെ മാതളനാരകത്തിന്‍ കീഴില്‍ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേര്‍.

1 ശമൂവേൽ 14:6

യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നമുക്കു ഈ അഗ്രചര്‍മ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവേക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 19:18

എന്നാല്‍ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാന്‍ യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നു.

2 രാജാക്കന്മാർ 13:7

അവന്‍ യെഹോവാഹാസിന്നു അമ്പതു കുതിരച്ചേവകരെയും പത്തു രഥങ്ങളെയും പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവു അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.

2 ദിനവൃത്താന്തം 14:11

ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചുയഹോവേ, ബലവാന്നും ബലഹീനന്നും തമ്മില്‍ കാര്യം ഉണ്ടായാല്‍ സഹായിപ്പാന്‍ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു; നിന്റെ നാമത്തില്‍ ഞങ്ങള്‍ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്‍ത്യന്‍ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 33:16

സൈന്യബഹുത്വത്താല്‍ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരന്‍ രക്ഷപ്പെടുന്നതുമില്ല.

സങ്കീർത്തനങ്ങൾ 106:40

അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവന്‍ തന്റെ അവകാശത്തെ വെറുത്തു.

Interlinear

Choose Theme