പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതല് നിങ്ങള്ക്കുള്ള പഴയ കല്പനയത്രേ ഞാന് നിങ്ങള്ക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങള് കേട്ട വചനം തന്നേ.
Cross references
നിങ്ങള് എന്റെ ചട്ടങ്ങള് പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മില് ഇണ ചേര്ക്കരുതു; നിന്റെ വയലില് കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലര്ന്ന വസ്ത്രം ധരിക്കരുതു.
ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്ക്കു ഉണ്ടായിരിക്കേണം; ഞാന് നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
നിന്റെ ദൈവമായ യഹോവയെ നീ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടും പൂര്ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.
യേശു അവനോടു“നിന്റെ ദൈവമായ കര്ത്താവിനെ നീ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണാത്മാവോടും പൂര്ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.
എല്ലാറ്റിലും മുഖ്യകല്പനയോ“യിസ്രായേലേ, കേള്ക്ക; നമ്മുടെ ദൈവമായ കര്ത്താവു ഏക കര്ത്താവു.
പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേല് കൊണ്ടുചെന്നുനീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങള്ക്കു അറിയാമോ?
അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവന് ന്യായപ്രമാണം നിവര്ത്തിച്ചിരിക്കുന്നുവല്ലോ.
സഹോദരന്മാരേ, നിങ്ങള് സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല് അന്യോന്യം സേവിപ്പിന് .
എന്നാല് “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങള് നിവര്ത്തിക്കുന്നു എങ്കില് നന്നു.
നിങ്ങള് ആദിമുതല് കേട്ടതു നിങ്ങളില് വസിക്കട്ടെ. ആദിമുതല് കേട്ടതു നിങ്ങളില് വസിക്കുന്നു എങ്കില് നിങ്ങള് പുത്രനിലും പിതാവിലും വസിക്കും.
നിങ്ങള് ആദിമുതല് കേട്ട ദൂതുനാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.
അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തില് നാം വിശ്വസിക്കയും അവന് നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.
ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതല് നമുക്കു ഉള്ളതായിട്ടു തന്നേ ഞാന് അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.