Home Bibles മർക്കോസ് 12:29 · മലയാളം ബൈബിൾ
മർക്കോസ് 12:29 · മലയാളം ബൈബിൾ

എല്ലാറ്റിലും മുഖ്യകല്പനയോ“യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവു.

Cross references

ആവർത്തനം 6:4

യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ.

ആവർത്തനം 10:12

ആകയാല്‍ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സേവിക്കയും

ആവർത്തനം 30:6

നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാന്‍ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.

സദൃശവാക്യങ്ങൾ 23:26

മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.

മത്തായി 10:37

എന്നെക്കാള്‍ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാള്‍ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല.

മത്തായി 23:9

നിങ്ങളോ എല്ലാവരും സഹോദരന്മാര്‍. ഭൂമിയില്‍ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു, സ്വര്‍ഗ്ഗസ്ഥന്‍ തന്നേ.

മർക്കോസ് 12:32

ശാസ്ത്രി അവനോടുനന്നു, ഗുരോ, നീ പറഞ്ഞതു സത്യ തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.

ലൂക്കോസ് 10:27

അവന്‍ അവനോടുനീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാല്‍ നീ ജീവിക്കും എന്നു പറഞ്ഞു.

റോമർ 3:30

ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു.

1 കൊരിന്ത്യർ 8:4

വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തില്‍ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കര്‍ത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.

ഗലാത്യർ 3:20

ഒരുത്തന്‍ മാത്രം എങ്കില്‍ മദ്ധ്യസ്ഥന്‍ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തന്‍ മാത്രം.

1 തിമോത്തെയോസ് 1:5

ആജ്ഞയുടെ ഉദ്ദേശമോശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിര്‍വ്യാജവിശ്വാസം എന്നിവയാല്‍ ഉളവാകുന്ന സ്നേഹം തന്നേ.

1 തിമോത്തെയോസ് 2:5

ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനും ഒരുവന്‍

യാക്കോബ് 2:19

ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.

Interlinear

Choose Theme