എന്നാല്‍ ഔരോരുത്തന്നു കര്‍ത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഔരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവന്‍ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാന്‍ സകല സഭകളിലും ആജ്ഞാപിക്കുന്നതു.
Cross references
അമ്മയുടെ ഗര്‍ഭത്തില്‍നിന്നു ഷണ്ഡന്മാരായി ജനിച്ചവര്‍ ഉണ്ടു; മനുഷ്യര്‍ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വര്‍ഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാന്‍ കഴിയുന്നവന്‍ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഔരോരുത്തനോടും പറയുന്നു.
ഇതുനിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികള്‍ അവന്‍ നിങ്ങളെ ഔര്‍പ്പിക്കും.
സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
ഒരുത്തന്‍ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്‍മ്മം വരുത്തരുതു; ഒരുത്തന്‍ അഗ്രചര്‍മ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്‍ക്കരുതു.
ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ വസിച്ചുകൊള്ളട്ടെ.
സഹോദരന്മാരേ, ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ ദൈവസന്നിധിയില്‍ വസിക്കട്ടെ.
ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.
വിശുദ്ധന്മാര്‍ക്കും വേണ്ടിയുള്ള ധര്‍മ്മശേഖരത്തിന്റെ കാര്‍യ്യത്തിലോ ഞാന്‍ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിന്‍ .
ഞങ്ങള്‍ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.
എന്നീ അസാധാരണസംഗതികള്‍ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്‍വ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.
ഔരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിന്‍ .