Home Bibles മത്തായി 19:12 · മലയാളം ബൈബിൾ
മത്തായി 19:12 · മലയാളം ബൈബിൾ

അമ്മയുടെ ഗര്‍ഭത്തില്‍നിന്നു ഷണ്ഡന്മാരായി ജനിച്ചവര്‍ ഉണ്ടു; മനുഷ്യര്‍ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വര്‍ഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാന്‍ കഴിയുന്നവന്‍ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.

Cross references

യേശയ്യാവ് 39:7

നീ ജനിപ്പിച്ചവരായി നിന്നില്‍നിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവര്‍ കൊണ്ടുപോകും; അവര്‍ ബാബേല്‍രാജാവിന്റെ രാജധാനിയില്‍ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

യേശയ്യാവ് 56:3

യഹോവയോടു ചേര്‍‍ന്നിട്ടുള്ള അന്‍ യജാതിക്കാരന്‍ ‍; യഹോവ എന്നെ തന്റെ ജനത്തില്‍ നിന്നു അശേഷം വേര്‍‍പെടുത്തും എന്നു പറയരുതു; ഷണ്ഡനുംഞാന്‍ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുതു

1 കൊരിന്ത്യർ 7:32

നിങ്ങള്‍ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവന്‍ കര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു;

1 കൊരിന്ത്യർ 9:5

ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്‍യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്കു അധികാരമില്ലയൊ?

1 കൊരിന്ത്യർ 9:15

എങ്കിലും ഇതു ഒന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാന്‍ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാള്‍ മരിക്ക തന്നേ എനിക്കു നല്ലതു.

Interlinear

Choose Theme