ഞാന്‍ പോകുന്നേടത്തേക്കു നിങ്ങള്‍ എന്നെ യാത്ര അയപ്പാന്‍ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാര്‍ക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
Cross references
സഭ അവരെ യാത്ര അയച്ചിട്ടു അവര്‍ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാര്‍ക്കും മഹാസന്തോഷം വരുത്തി.
പൌലൊസിനോടുകൂടെ വഴിത്തുണ പോയവര്‍ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തില്‍ തന്റെ അടുക്കല്‍ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.
അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍ അവര്‍ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്‍ക്കരയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു തമ്മില്‍ യാത്ര പറഞ്ഞിട്ടു ഞങ്ങള്‍ കപ്പല്‍ കയറി; അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.
ആ തുറമുഖം ശീതകാലം കഴിപ്പാന്‍ തക്കതല്ലായ്കയാല്‍ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കില്‍ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപില്‍ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സ ന്ത്രിയകപ്പലില്‍ ഞങ്ങള്‍ കയറി പുറപ്പെട്ടു,
ഞാന്‍ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.
ആരും അവനെ അലക്ഷ്യമാക്കരുതു; ഞാന്‍ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കല്‍ വരുവാന്‍ അവനെ സമാധാനത്തോടെ യാത്ര അയപ്പിന്‍ .
മുമ്പെ നിങ്ങളുടെ അടുക്കല്‍ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയില്‍നിന്നു നിങ്ങളുടെ അടുക്കല്‍ വരുവാനും നിങ്ങളാല്‍ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാന്‍ വിചാരിച്ചിരുന്നു.
ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയക്കുമ്പോള്‍ നിക്കൊപ്പൊലിസില്‍ വന്നു എന്നോടു ചേരുവാന്‍ ശ്രമിക്ക. അവിടെ ഞാന്‍ ശീതകാലം കഴിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു.
അവര്‍ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാല്‍ നന്നായിരിക്കും.