ലേവ്യരില്‍ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതന്‍ മത്ഥിഥ്യാവിന്നു ചട്ടികളില്‍ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേല്‍വിചാരണ ഉണ്ടായിരുന്നു.
Cross references
നിന്റെ വഴിപാടു ചട്ടിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.
നിന്റെ വഴിപാടു ഉരുളിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.
ഭോജനയാഗത്തിന്റെ പ്രമാണമാവിതുഅഹരോന്റെ പുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്റെ മുമ്പില്‍ അതു അര്‍പ്പിക്കേണം.
അതു എണ്ണ ചേര്‍ത്തു ചട്ടിയില്‍ ചുടേണം; അതു കുതിര്‍ത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങള്‍ ഭോജനയാഗമായി യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.
ആസയുടെ മകന്‍ ബെരെഖ്യാവും വാതില്‍കാവല്‍ക്കാര്‍ശല്ലൂമും അക്കൂബും തല്‍മോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേര്‍. അവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
വാതില്‍ കാവല്‍ക്കാരില്‍ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിന്നും മേല്‍വിചാരം നടത്തി.