അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരന്‍ ആസാഫ്ആസാഫ് ബെരെഖ്യാവിന്റെ മകന്‍ ; അവന്‍ ശിമെയയുടെ മകന്‍ ;
Cross references
കെഹാത്യരുടെ കുടുംബങ്ങള്‍ക്കു വന്ന നറുകൂപ്രകാരം ലേവ്യരില്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു യെഹൂദാഗോത്രത്തിലും ശിമെയോന്‍ ഗോത്രത്തിലും ബെന്യാമീന്‍ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
അവര്‍ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും താഴെ പേര്‍ പറയുന്ന പട്ടണങ്ങളെ കൊടുത്തു.
അങ്ങനെ ലേവ്യര്‍ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരില്‍ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്‍യ്യരില്‍ കൂശായാവിന്റെ മകനായ ഏഥാനെയും
അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാല്‍
ആസാഫിന്റെ പുത്രന്മാരോരാജാവിന്റെ കല്പനയാല്‍ പ്രവചിച്ച ആസാഫിന്റെ കീഴില്‍ ആസാഫിന്റെ പുത്രന്മാരായ സക്കൂര്‍, യോസേഫ്, നെഥന്യാവു, അശരേലാ.
വാതില്‍ കാവല്‍ക്കാരുടെ ക്കുറുകളോകോരഹ്യര്‍ആസാഫിന്റെ പുത്രന്മാരില്‍ കോരെയുടെ മകനായ മെശേലെമ്യാവു.
ആസാഫ്, ഹേമാന്‍ , യെദൂഥൂന്‍ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു--
അപ്പോള്‍ സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആസാഫിന്റെ പുത്രന്മാരില്‍ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്‍യ്യാവിന്റെ മകന്‍ യഹസീയേല്‍ എന്ന ഒരു ലേവ്യന്റെ മേല്‍ വന്നു.
യോവാഹിന്റെ മകന്‍ ഏദെന്‍ ; എലീസാ ഫാന്യരില്‍ സിമ്രി, യെയൂവേല്‍; ആസാഫ്യരില്‍ സെഖര്‍യ്യാവു, മത്ഥന്യാവു;
പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദര്‍ശകന്റെയും വചനങ്ങളാല്‍ യഹോവേക്കു സ്തോത്രം ചെയ്‍വാന്‍ കല്പിച്ചു. അവന്‍ സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു.
ആസാഹ്യരായ സംഗീതക്കാര്‍ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദര്‍ശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതില്‍കാവല്‍ക്കാര്‍ അതതു വാതില്‍ക്കലും നിന്നു; അവര്‍ക്കും തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാന്‍ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യര്‍ അവര്‍ക്കും ഒരുക്കിക്കൊടുത്തു.
വാതില്‍കാവല്‍ക്കാരുടെ മക്കള്‍ശല്ലൂമിന്റെ മക്കള്‍, ആതേരിന്റെ മക്കള്‍, തല്മോന്റെ മക്കള്‍, അക്കൂബിന്റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പതു.
പണിയുന്നവര്‍ യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ടപ്പോള്‍ യിസ്രായേല്‍രാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിര്‍ത്തി.
സംഗീതക്കാര്‍ആസാഫ്യര്‍ നൂറ്റിനാല്പത്തെട്ടു.
ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാര്‍ത്ഥനയില്‍ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമന്‍ അവന്റെ സഹോദരന്മാരില്‍ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകന്‍ അബ്ദയും തന്നേ.
ദൈവാലയത്തിലെ വേലെക്കു യെരൂശലേമില്‍ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരില്‍ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകന്‍ ഉസ്സി ആയിരുന്നു.
ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവു അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പില്‍ നടന്നു.
എല്ലായിസ്രായേലും സെരുബ്ബാബേലിന്റെ കാലത്തും നെഹെമ്യാവിന്റെ കാലത്തും സംഗീതക്കാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവര്‍ ലേവ്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു; ലേവ്യര്‍ അഹരോന്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു.
ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതല്‍ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
ദൈവം യിസ്രായേലിന്നു, നിര്‍മ്മലഹൃദയമുള്ളവര്‍ക്കും തന്നേ, നല്ലവന്‍ ആകുന്നു നിശ്ചയം.
ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങള്‍ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലില്‍ വലിയതാകുന്നു.
ഞാന്‍ എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.
എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിന്‍ ; എന്റെ വായ്മൊഴികള്‍ക്കു നിങ്ങളുടെ ചെവി ചായിപ്പിന്‍ .
ദൈവമേ, ജാതികള്‍ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവര്‍ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കല്‍കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
ആട്ടിന്‍ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല്‍ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിന്‍ ; യാക്കോബിന്റെ ദൈവത്തിന്നു ആര്‍പ്പിടുവിന്‍ .
ദൈവം ദേവസഭയില്‍ നിലക്കുന്നു; അവന്‍ ദേവന്മാരുടെ ഇടയില്‍ ന്യായം വിധിക്കുന്നു.
ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.