Home Bibles 1 ദിനവൃത്താന്തം 17:16 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 17:16 · മലയാളം ബൈബിൾ

ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീര്‍ഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥെക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.

Cross references

ഉല്പത്തി 32:10

അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാന്‍ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാന്‍ ഈ യോര്‍ദ്ദാന്‍ കടന്നതു; ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു.

ഉല്പത്തി 48:15

പിന്നെ അവന്‍ യോസേഫിനെ അനുഗ്രഹിച്ചുഎന്റെ പിതാക്കന്മാരായ അബ്രാഹാമും യിശ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാന്‍ ജനിച്ച നാള്‍മുതല്‍ ഇന്നുവരെയും എന്നെ പുലര്‍ത്തിയിരിക്കുന്ന ദൈവം,

ന്യായാധിപന്മാർ 6:15

അവന്‍ അവനോടുഅയ്യോ, കര്‍ത്താവേ, ഞാന്‍ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയില്‍ എന്റെ കുലം എളിയതും എന്റെ കുടുംബത്തില്‍വെച്ചു ഞാന്‍ ചെറിയവനും അല്ലോ എന്നു പറഞ്ഞു.

1 ശമൂവേൽ 7:12

പിന്നെ ശമൂവേല്‍ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടിഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെന്‍ -ഏസെര്‍ എന്നു പേരിട്ടു.

1 ശമൂവേൽ 9:21

അതിന്നു ശൌല്‍ഞാന്‍ യിസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറുതായ ബെന്യാമീന്‍ ഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീന്‍ ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.

2 ശമൂവേൽ 7:18

അപ്പോള്‍ ദാവീദ്‍രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍ ഇരുന്നു പറഞ്ഞതെന്തെന്നാല്‍കര്‍ത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു?

2 രാജാക്കന്മാർ 19:14

ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്‍നിന്നു എഴുത്തു വാങ്ങിവായിച്ചുഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ ചെന്നു യഹോവയുടെ സന്നിധിയില്‍ അതു വിടര്‍ത്തി.

1 ദിനവൃത്താന്തം 29:14

എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഇത്ര മന:പൂര്‍വ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്‍? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കല്‍നിന്നല്ലോ വരുന്നതു; നിന്റെ കയ്യില്‍നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളു.

2 ദിനവൃത്താന്തം 1:8

ശലോമോന്‍ ദൈവത്തോടു പറഞ്ഞതുഎന്റെ അപ്പനായ ദാവീദിനോടു നീ മഹാദയകാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 144:3

എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാന്‍ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവന്‍ തന്നേ.

പ്രവൃത്തികൾ 26:22

എന്നാല്‍ ദൈവത്തിന്റെ സഹായം ലഭിക്കയാല്‍ ഞാന്‍ ഇന്നുവരെ നില്‍ക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞു പോരുകയും ചെയ്യുന്നു.

2 കൊരിന്ത്യർ 1:10

ഇത്ര ഭയങ്കരമരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്നു ഞങ്ങള്‍ അവനില്‍ ആശ വെച്ചുമിരിക്കുന്നു.

എഫേസ്യർ 3:8

സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു

Interlinear

Choose Theme