Home Bibles 1 ശമൂവേൽ 9:21 · മലയാളം ബൈബിൾ
1 ശമൂവേൽ 9:21 · മലയാളം ബൈബിൾ

അതിന്നു ശൌല്‍ഞാന്‍ യിസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറുതായ ബെന്യാമീന്‍ ഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീന്‍ ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.

Cross references

ന്യായാധിപന്മാർ 6:14

അപ്പോള്‍ യഹോവ അവനെ നോക്കിനിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്‍നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 6:15

അവന്‍ അവനോടുഅയ്യോ, കര്‍ത്താവേ, ഞാന്‍ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയില്‍ എന്റെ കുലം എളിയതും എന്റെ കുടുംബത്തില്‍വെച്ചു ഞാന്‍ ചെറിയവനും അല്ലോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 20:46

അങ്ങനെ ബെന്യാമീന്യരില്‍ ആകെ ഇരുപത്തയ്യായിരം ആയുധപാണികള്‍ അന്നു പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ തന്നേ.

1 ശമൂവേൽ 10:27

എന്നാല്‍ ചില നീചന്മാര്‍ഇവന്‍ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല .

1 ശമൂവേൽ 15:17

അപ്പോള്‍ ശമൂവേല്‍ പറഞ്ഞതുനിന്റെ സ്വന്തകാഴ്ചയില്‍ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേല്‍ ഗോത്രങ്ങള്‍ക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?

1 ശമൂവേൽ 18:18

ദാവീദ്, ശൌലിനോടുരാജാവിന്റെ മരുമകനായിരിപ്പാന്‍ ഞാന്‍ ആര്‍? യിസ്രായേലില്‍ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.

1 ശമൂവേൽ 18:23

ശൌലിന്റെ ഭൃത്യന്മാര്‍ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്രാജാവിന്റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? ഞാന്‍ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 68:27

അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂന്‍ പ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.

സങ്കീർത്തനങ്ങൾ 68:28

നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.

ഹോശേയ 13:1

എഫ്രയീം സംസാരിച്ചപ്പോള്‍ വിറയല്‍ ഉണ്ടായി; അവന്‍ യിസ്രായേലില്‍ മികെച്ചവനായിരുന്നു; എന്നാല്‍ ബാല്‍മുഖാന്തരം കുറ്റം ചെയ്തപ്പോള്‍ അവന്‍ മരിച്ചുപോയി.

ലൂക്കോസ് 14:11

തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

എഫേസ്യർ 3:8

സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു

Interlinear

Choose Theme